MalluFriends









ചെമ്മീന് ബോള്ക്കറി

Go down

default ചെമ്മീന് ബോള്ക്കറി

Post by @STAR@ on 27th March 2012, 11:45 pm


ആവശ്യമുള്ള സാധനങ്ങള്

1. ചെമ്മീന് നന്നാക്കിയെടുത്തത് - 1 കിലോ

2. ചുവന്നുള്ളി - 50 ഗ്രാം

3. പച്ചമുളക് - 6 എണ്ണം

4. ഇഞ്ചി - കഷ്ണം

5. സവോള അരിഞ്ഞത് -1 കപ്പ്

6. മുളകുപൊടി - 1 ടേബിള് സ്പൂണ്

7.മല്ലിപൊടി - 2 ടേബിള് സ്പൂണ്

8. കുരുമുളകുപൊടി - 1 ടീ സ്പൂണ്

9. മഞ്ഞള്പൊടി - അര ടീ സ്പൂണ്

10. ഗരം മസാലപൊടി - 1 ടേബിള് സ്പൂണ്

11. മൈദ - 1 ടേബിള് സ്പൂണ്

12. തക്കാളി - 200 ഗ്രാം

13. വിനാഗിരി - 1 ടേബിള് സ്പൂണ്

14. തേങ്ങപ്പാല് - 6 കപ്പ്

തയാറാക്കുന്ന വിധം

1. ചെമ്മീന് വേവിക്കാതെ ഇഞ്ചി, പചമുളക്, ചുവന്നുള്ളി, ഉപ്പ്, വേപ്പില എന്നിവ അരച്ചെടുക്കണം. ഇത് ചെറിയ ഉരുളകള് ആക്കണം.

2. ഒരു പരന്ന പാത്രത്തില് എണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവോള എന്നിവ അരിഞ്ഞത് ഇട്ട് വഴറ്റി എടുത്ത് വാടി കഴിയുമ്പോള് മുളകുപൊടി, മല്ലിപൊടി, മൈദ, മസാലപൊടി, മഞ്ഞള്പൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് മൊരിച്ചെടുക്കണം.

3. അതിനുശേഷം തേങ്ങപ്പാല് ഒഴിച്ച് തക്കാളിയരിഞ്ഞതും ചേര്ത്ത് തിളച്ച് വരാറാകുമ്പോള് ചെമ്മീന് അരച്ചുവെച്ചത് ചെറിയ ഉരുളകളാക്കി അതില് ഇട്ടു കൊടുക്കുക.

4. തിളച്ച് വെന്ത് കഴിയുമ്പോള് 1 ടീ സ്പൂണ് വിനാഗിരിയും ചേര്ക്കണം. ചാര് കുറുകി തുടങ്ങുമ്പോള് ഇറക്കിവെയ്ക്കണം. ഇറക്കാറാകുമ്പോള് കുറച്ച് മല്ലി ഇലയും വേപ്പിലയും അരിഞ്ഞത് ചേര്ത്താല് നന്ന
ായിരിക്കും.
avatar
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 33

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum