MalluFriends









സ്പെഷ്യല് എഗ് ഫ്രൈ

Go down

default സ്പെഷ്യല് എഗ് ഫ്രൈ

Post by @STAR@ on 27th March 2012, 11:50 pm



ആവശ്യമുള്ള സാധനങ്ങള്

1. പുഴുങ്ങിയ മുട്ട - 3

2. സവാള- 1

3. തക്കാളി - 1 (അരച്ചത്)

4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്

5. കുരുമുളകു പൊടി - അര സ്പൂണ്

6. ജീരകപ്പൊടി - 1 സ്പൂണ്

7. മുളകുപൊടി -1 സ്പൂണ്

8. എണ്ണ, ഉപ്പ് - ആവശ്യത്തിന്

9. െ്രെഡ മാംഗോ പൗഡര് - അര സ്പൂണ്

10. കറിവേപ്പില -1 തണ്ട്

11. മല്ലിയില - കുറച്ച്

തയാറാക്കുന്ന വിധം

1. മുട്ടയുടെ തോടു കളഞ്ഞ് നീളത്തില് രണ്ടു കഷണങ്ങളാക്കി മുറിക്കുക.

2. ഒരു പാത്രത്തില് എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, സവാള, കറിവേപ്പില എന്നിവയിട്ട് വഴറ്റുക.

3. ഇതിലേക്ക് കുരുമുളക്, മുളക്, ജീരകപ്പൊടികള് ചേര്ക്കണം. ഇത് നല്ലപോലെ ഇളക്കി തക്കാളി പേസ്റ്റ്, മാംഗോ പൗഡര്, ഉപ്പ് എന്നിവ ചേര്ക്കണം.

4. ഇതിലേക്ക് മുട്ട കഷണങ്ങള് ചേര്ക്കണം. ചാറ് നല്ലപോലെ കുറുകി മുട്ടയില് പിടിച്ചു കഴിയുമ്പോള് വാങ്ങി വയ്ക്കാം. ഇതിലേക്ക് മല്ലിയില ചേര്ക്കാം.
avatar
@STAR@
Super Active Member
Super Active Member

Posts : 14
Points : 40
Join date : 2012-03-23
Age : 33

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum